സ്ത്രീ ശബ്ദത്തിൽ വിളിച്ചു, യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടി; കൊച്ചിയിൽ സഹോദരങ്ങൾ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 06:58 PM |
Last Updated: 28th April 2022 06:58 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ . കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പൊലീസിന്‍റെ പിടിയിലായത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജർക്കാണ് ഹണിട്രാപ്പ് സംഘത്തിന്‍റെ വലയിൽ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ യുവാവിനെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികൾ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം.
പ്രത്യേക ആപ്പ് ഉപയോഗിച്ച് ശബ്ദം മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
സ്ത്രീകളുടെ ശ്ബദം ലഭിക്കാൻ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു പ്രതികൾ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.എന്നാൽ ആ അഡ്രസ്സിൽ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മരട് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
ചാവക്കാട് കായലില്‍ ചെളിയില്‍ പൂണ്ട് മൂന്ന് കുട്ടികള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ