കഴക്കൂട്ടത്ത് റെയിൽപാളത്തിന് സമീപം നാടൻ ബോംബ് ശേഖരം; അഞ്ചുപേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 10:32 PM  |  

Last Updated: 28th April 2022 10:32 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:കഴക്കൂട്ടത്ത് റെയിൽപാളത്തിന് സമീപം നാടൻ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. സ്റ്റേഷൻകടവ് സ്വദേശികളായ സന്തോഷ് (45), സുൽഫി (43), ഷാജഹാൻ (45), അസ്സം സ്വദേശികളായ നാസിർ റഹ്‌മാൻ (30), ഷാജഹാൻ (18) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി എട്ടു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേനയാണ് റെയിൽവേ പാളത്തിനു സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഇതിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയിൽവേ പൊലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെട്ടു.

ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് തുമ്പ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് നാടൻ ബോബുകൾ നിർവീര്യമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇടുക്കിയില്‍ ഭാര്യയെ തീകൊളുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവം; മകളും മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ