മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 09:07 AM |
Last Updated: 28th April 2022 09:13 AM | A+A A- |

ഫയല്‍ ചിത്രം
കൊല്ലം: ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍. മലബാര്‍ എക്‌സ്പ്രസിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനും ഇടയില്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ