വര്‍ക്കലയില്‍ 37കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ മാതൃസഹോദരന്റെ ശ്രമം; യുവതി ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 05:54 PM  |  

Last Updated: 28th April 2022 05:54 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ മാതൃസഹോദരന്റെ ശ്രമം. 37കാരിയായ വര്‍ക്കല ചെമ്മരുതിയില്‍ ചാവടിമുക്കു സ്വദേശിനി ഷാലുവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ഷാലുവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അനില്‍ ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് വിവരം.

ഷാലുവിന്റെ അയല്‍വാസിയാണ് അനില്‍. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ കത്തിയുമായിനിന്ന് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഇതിനിടെ ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞുനിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണശേഷം അനില്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഷാലുവിനെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കുകയും ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.