കോട്ടയത്ത് രണ്ട്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 02:55 PM  |  

Last Updated: 28th April 2022 02:55 PM  |   A+A-   |  

Two children drowned in Kottayam

പ്രതീകാത്മക ചിത്രം

 

 

കോട്ടയം :പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂരില്‍ വെട്ടിക്കല്‍ നവീന്‍ (15) കിഴക്കെമാന്തോട്ടത്തില്‍ അമല്‍ 16 എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. 

ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. നാലുപേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മീന്‍പിടിയ്ക്കാനെത്തിയവര്‍ നാലുപേരെയും  കരയ്ക്ക് കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഏറ്റുമാനൂരിലെയും മാന്നാറിലെയും  സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ റെയിലിന് എതിരെ പ്രതിഷേധം; കല്ലിടല്‍ തടഞ്ഞു, അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ