എസ്ബിഐയുടെ എടിഎം കൗണ്ടറിന് തീപിടിച്ചു; സംഭവം കല്‍പ്പറ്റയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 06:56 AM  |  

Last Updated: 29th April 2022 06:56 AM  |   A+A-   |  

ATM LOOT

പ്രതീകാത്മക ചിത്രം


കൽ‌പ്പറ്റ: വയനാട് എടിഎം കൗണ്ടറിന് തീപിടിച്ചു. വയനാട് കൽപ്പറ്റയിലെ എടിഎം കൗണ്ടറിനുള്ളിലാണ് അഗ്നിബാധ ഉണ്ടായത്. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിനോട് ചേർന്ന എടിഎം കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്. 

വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറാണ് ഇത്. എടിഎം കൗണ്ടറിൽ നിന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാർ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. 

ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൗണ്ടറിനുള്ളിൽ കംപ്യൂട്ടർ, സ്വിച്ച് ബോർഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്രണയം നിരസിച്ചു, 23കാരിക്ക് നേരെ ആസിഡാക്രമണം; ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ