കാലുകൾ നിലത്തുമുട്ടിയ നിലയിൽ, ട്രെയിനിനുള്ളിലെ തൂങ്ങിമരണത്തിൽ അന്വേഷണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 07:05 AM  |  

Last Updated: 29th April 2022 07:07 AM  |   A+A-   |  

suicide_in_train

പ്രതീകാത്മക ചിത്രം

 

കൊല്ലം; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയലായിരുന്നു സംഭവം. 

ഏകദേശം അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് ട്രെയിനിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു. ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരിച്ചതായിരിക്കും എന്നാണ് പൊലീസിന്‍റെ നിഗമനം. മരിച്ച ആൾ ഭിന്നശേഷിക്കാരനാണ്. സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി. 

ട്രെയിന്‍ കായകുളത്ത് നിര്‍ത്തിയിട്ടപ്പോള്‍ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാഡ് കണ്ടിരുന്നു. തുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ റയില്‍വേ ഗാഡുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പൊലീസും റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിനില്‍ പരിശോധന നടത്തി.ഭിന്നശേഷിക്കാരുടെ ബോഗിയില്‍  മറ്റ് യാത്രക്കാര്‍ ആരുംതന്നെ ഇല്ലായിരുന്നു. ഇയാള്‍ ഏത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്‍റെ നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കാം 

കാട്ടാനയുടെ ശബ്ദം കേട്ട് ഏഴ് കുതിരകൾ രാത്രി ഭയന്നോടി, ദേശിയ പാതയിൽ വാഹനാപകടം; ഒരു കുതിര ചത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ