ഇടുക്കി എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രം, മുന്‍കൂര്‍ അനുമതി തേടിയിട്ടില്ല; പെരിയാര്‍ കടുവാ സങ്കേതത്തെ ബാധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 02:59 PM  |  

Last Updated: 29th April 2022 02:59 PM  |   A+A-   |  

IDUKKI AIR STRIP

ഇടുക്കി എയര്‍ സ്ട്രിപ്പ്, ഫയല്‍

 

കൊച്ചി: ഇടുക്കി എയര്‍ സ്ട്രിപ്പിന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്ക് വനംമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എയര്‍ സ്ട്രിപ്പ് പെരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും കേന്ദ്രം കോടതിയില്‍ നിലപാട് അറിയിച്ചു.

ഇടുക്കി പീരുമേട്ടില്‍ എയര്‍ സ്ട്രിപ്പ് വരുന്നതിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇത് അവഗണിച്ചാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

പദ്ധതിക്ക് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പദ്ധതിക്ക് വനംമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പദ്ധതി പെരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 630 മീറ്റര്‍ മാത്രം അകലെയാണ് നിര്‍ദിഷ്ട പദ്ധതി. ഇത് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എയര്‍ സ്ട്രിപ്പ് വരുന്നത് പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെയും ബാധിക്കുമെന്നും കേന്ദ്രം കോടതിയെ ധരിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

'വാട്ട്‌സ്ആ്പ്പ് ചാറ്റും ചിത്രങ്ങളും കൈമാറാന്‍ തയ്യാര്‍'; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ