അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ കുടുംബശ്രീ എത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 08:49 AM  |  

Last Updated: 29th April 2022 08:49 AM  |   A+A-   |  

reopening schools

ഫയല്‍ ചിത്രം


കൊച്ചി: ഈ വരുന്ന അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസെെറ്റികളിലേക്ക് എത്തിക്കുക കുടുംബശ്രീ ആയിരിക്കും. 

കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസെെറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സ്വകാര്യ ഏജൻസിയാണ്. സ്വകാര്യ ഏജൻസികൾ എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നത്. 

കെഎസ്ആർടിസി ആയിരുന്നു ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് പാഠപുസ്തകങ്ങൾ എത്തിച്ചിരുന്നത്

കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ആയിരുന്നു ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് പാഠപുസ്തകങ്ങൾ എത്തിച്ചിരുന്നത്. എന്നാലത് ഇത്തവണ സ്വകാര്യ ഏജൻസിക്ക് കൈമാറി. കെഎസ്ആർടിസിയെക്കാൾ കുറഞ്ഞ നിരക്ക് മുൻപിൽ വെച്ചതോടെയാണ് സ്വകാര്യ ഏജൻസിക്ക് ചുമതല നൽകിയത്. 

സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നു. എത്രയും പെട്ടെന്ന് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

മെയ് 6 മുതല്‍ 28 വരെ കോട്ടയം വഴി ട്രെയിന്‍ നിയന്ത്രണം; 10 മണിക്കൂര്‍ വീതം ഗതാഗതം തടയും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ