'ഗുജറാത്ത് മോഡല്‍' പഠിച്ച് ചീഫ് സെക്രട്ടറി തിരിച്ചെത്തി; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 09:07 AM  |  

Last Updated: 30th April 2022 09:07 AM  |   A+A-   |  

vp_joy

വി പി ജോയി/ ഫയല്‍

 

തിരുവനന്തപുരം: ഗുജറാത്ത് ഭരണ നവീകരണ മോഡല്‍ പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറി വി പി ജോയി കേരളത്തില്‍ തിരിച്ചെത്തി. സന്ദർശനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ സർക്കാർ വിശദമായി ചർച്ച നടത്തും.

വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും ചീഫ് സെക്രട്ടറി വിലയിരുത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് വി പി ജോയി സന്ദർശിച്ചത്. അര ലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയാണ് ചീഫ് സെക്രട്ടറി വിലയിരുത്തിയത്.

സർക്കാർ സ്കൂളുകളെ ഓൺലൈനായി വിലയിരുത്തുന്ന കമാൻഡ് സെന്‍ററായ വിദ്യാസമീക്ഷാ കേന്ദ്രത്തിൽ ചീഫ് സെക്രട്ടറി ഏറെ നേരം ചെലവഴിച്ചു. കേരളത്തിൽ സമാനമായ സംവിധാനം ഒരുക്കാൻ സാങ്കേതിക വിവരങ്ങൾ കൈമാറാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

ഇക്കുറി കാലവര്‍ഷം നേരത്തേ?; മെയ് നാലിന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ