ദേശിയ പാതയിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു നിന്നു; ഡ്രൈവർ മരിച്ചു, ഒഴിവായത് വൻ ദുരന്തം
By സമകാലിക മലയാളം ഡെസ്ക് | Published: 30th April 2022 08:36 AM |
Last Updated: 30th April 2022 08:37 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; ദേശീയപാതയിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. നരുവാമൂട് അമ്മാനൂർക്കോണം ടിസി നിവാസിൽ ജി.ചന്ദ്രനാണ്(56) മരിച്ചത്. കാറിനുള്ളിൽ ചന്ദ്രൻ കുഴഞ്ഞു വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ദേശീയ പാത കുറുകെക്കടന്ന് എതിർ ദിശയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു നിന്നു. ഇന്നലെ രാവിലെ 11 മണിയോടെ കരമന –കളിയിക്കാവിള ദേശീയപാതയിൽ നേമം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം.
കാറിന്റെ ഗ്ലാസ് പൊട്ടിച്ച് നാട്ടുകാരാണ് ചന്ദ്രനെ പുറത്തെടുത്തത്. അതേ കാറിൽ ഉടൻ നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എയർപോർട്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ കാർ സർവീസ് നടത്തുന്ന ചന്ദ്രൻ രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. കാറിന് വേഗം കുറവായിരുന്നതും എതിർ ദിശയിൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നതും മൂലമാണ് മറ്റു ദുരന്തങ്ങൾ ഒഴിവായത് . ഭാര്യ: ഷൈലജ(ആശ വർക്കർ, പള്ളിച്ചൽ). മക്കൾ: ശാലിനി, അരുൺ.
ഈ വാർത്ത കൂടി വായിക്കാം
വിയർത്തൊലിച്ച് കേരളവും, എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ