പെട്രോൾ പമ്പുകളിൽ അളവിൽ കൃത്രിമം: കർശന നടപടിയെന്ന് മന്ത്രി ജി ആർ അനിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 10:35 PM  |  

Last Updated: 30th April 2022 10:35 PM  |   A+A-   |  

g r anil

മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ അ​ള​വി​ൽ കൃ​ത്രി​മം നടക്കുന്നതായി മ​ന്ത്രി ജി ആ​ർ അ​നി​ൽ. 700 പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും അ​തി​ൽ 46 ഇ​ട​ത്ത്​ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ഇ​ട​ങ്ങ​ളി​ൽ പ​മ്പു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്താ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​മ്പും കേ​ര​ള​ത്തി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ കൃ​ത്രി​മം ന​ട​ക്കു​ന്ന​ത് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​ള​വി​ൽ കു​റ​വു​ള്ള നോ​സി​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​മ്പു​ക​ൾ കൃ​ത്രി​മം ന​ട​ത്തു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ നോ​സി​ലു​ക​ൾ പ​രി​ശോ​ധി​ച്ച് അ​ള​വ്​ കൃ​ത്യ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ല പ​മ്പു​ക​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് എതിരെ കേസെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ