മിനിലോറി തലകീഴായി മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 04:57 PM |
Last Updated: 30th April 2022 04:57 PM | A+A A- |

സതീഷ്
ആലപ്പുഴ: മിനിലോറി തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂര്‍ തലശ്ശേരി കള്ളിക്കുന്നത്ത് കൃഷ്ണന്‍കുട്ടി- ചന്ദ്രമതി ദമ്പതികളുടെ മകന്‍ സതീഷ് (25) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കരുവാറ്റ എന്‍എസ്എസ് ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. സ്ലാബ് മതിലിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ കയറ്റിവന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ സതീഷ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ലോറിയിലുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു മിനിലോറി.
ഈ വാര്‍ത്ത കൂടി വായിക്കാം
11കാരനെ ലൈംഗികമായി പീഡിപ്പിച്ചു, 61കാരന് ഏഴുവര്‍ഷം കഠിന തടവ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ