കെഎസ്ഇബിയില്‍ താത്കാലിക പരിഹാരം; പ്രക്ഷോഭം നിര്‍ത്തും; നേതാക്കള്‍ ഇന്ന് ജോലിക്ക് കയറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 06:55 AM  |  

Last Updated: 30th April 2022 06:57 AM  |   A+A-   |  

kseb

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. മെയ് 5ന്  നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയതായും അസോസിയേഷന്‍ പറഞ്ഞു. 

അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിര്‍ത്തിവെച്ചതായി നേതാക്കള്‍ വ്യക്തമാക്കി. എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന്‍  നിലപാട് മയപ്പെടുത്തിയത്. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ എം ജി സുരേഷ് കുമാര്‍, കെ ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം  പിന്‍വലിക്കുന്നതുവരെ പിന്നോട്ടിലെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 

നേതാക്കള്‍ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളില്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. സസ്‌പെന്‍ഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നല്‍കി. ചെയര്‍മാന്റെ നടപടികള്‍ക്കെതിരെ മെയ് 4 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല ജാഥകള്‍ തത്ക്കാലം ഒഴിവാക്കി. സ്ഥലംമാറ്റ നടപടികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

ഈ വാർത്ത കൂടി വായിക്കാം

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ