കനത്തമഴ: തൃശൂരിലും ചൊവ്വാഴ്ച അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 09:59 PM  |  

Last Updated: 01st August 2022 09:59 PM  |   A+A-   |  

Heavy rain

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂരിലും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 

തൃശൂരില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തൃശൂരില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഏഴു ജില്ലകളില്‍ ഇന്നും നാളെയും അതീവ ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലടി സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു; രാത്രിയിൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ