മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത; പത്തനംതിട്ടയിൽ 44 പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 08:45 PM  |  

Last Updated: 01st August 2022 08:47 PM  |   A+A-   |  

pathanamthitta

ടെലിവിഷൻ ദൃശ്യം

 

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ മാറ്റാൻ കലക്ടർ ഉത്തരവിട്ടു. 

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെയാണ് മാറ്റുന്നത്. ഇത്തരത്തിൽ 44 പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിലെ ജനങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ചിടത്ത് റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ