ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നു മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 09:42 PM  |  

Last Updated: 01st August 2022 09:43 PM  |   A+A-   |  

sriram

ഫയൽ ചിത്രം

 

ആലപ്പുഴ: പ്രതിഷേധങ്ങൾ കനത്തതോടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നു മാറ്റി. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. സിവിൽ സപ്ലൈസ് ജനറൽ മാനേജർ സ്ഥാനത്താണ് ശ്രീറാമിനെ മാറ്റി നിയമിച്ചത്.

ശ്രീറാമിനെ വീണ്ടും കലക്ടർ സ്ഥാനത്ത് നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് മാറ്റം. 

മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയനടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. 

2019 ലാണ് മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ മദ്യ ലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി; നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ