കുട്ടമ്പുഴ വനത്തില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി; മരണം മരച്ചില്ല തലയില്‍ വീണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 11:42 AM  |  

Last Updated: 02nd August 2022 11:42 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കൊച്ചി: കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പൗലോസ് ആണ് മരിച്ചത്. മരച്ചില്ല തലയില്‍ വീണാണ് പൗലോസ് മരിച്ചത്. 

കുട്ടമ്പുഴ വനത്തിനുള്ളില്‍ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതാണ് പൗലോസ്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പശുവിനെ തീറ്റിക്കാനായി പൗലോസ് വനമേഖലയിലേക്ക് പോയത്. സാധാരണ വൈകീട്ട് നാലിനു മുമ്പ് തിരിച്ചുവരുന്ന ഇദ്ദേഹം സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. 

പൊലീസും വനപാലകരും രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും ആനശല്യവും കാരണം തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

പുഴകള്‍ കരകവിയുന്നു; ജലനിരപ്പ് അപകടരേഖയ്ക്കു മുകളിലേക്ക്; റോഡുകളും പാലങ്ങളും വെള്ളത്തില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ