ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി; കാലടിയില്‍ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 07:58 AM  |  

Last Updated: 02nd August 2022 08:22 AM  |   A+A-   |  

aluva_temple

ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. 

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. 

മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതില്‍ കാലടിയിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പായ 5.50 മീ പിന്നിട്ടു. 6.395 ആണ് കാലടയിലിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ഈ വാർത്ത കൂടി വായിക്കൂ

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ചിടത്ത് റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ