5 വര്‍ഷം തടവ് ശിക്ഷ; വിധി കേട്ട പ്രതി കോടതിയില്‍ നിന്ന് ചാടിപ്പോയി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 08:57 AM  |  

Last Updated: 03rd August 2022 08:57 AM  |   A+A-   |  

court

പ്രതീകാത്മക ചിത്രം


കോട്ടയം: കോടതി വിധി പറഞ്ഞതിന് പിന്നാലെ കോടതിയിൽ നിന്ന് പ്രതി ചാടിപ്പോയി.  കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് വിധി കേട്ട പ്രതിയാണ് ചാടിപ്പോയത്. 

എരുമേലിയിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളാണ് രക്ഷപെട്ടത്. കേസിൽ അഞ്ച് വർഷം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും പിഴയും അടക്കണം. എന്നാൽ കോടതി വിധി പ്രസ്താവിച്ചയുടൻ പ്രതി ഇറങ്ങി ഓടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലെയ്സ് നൽകാത്തതിന് കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം; വിഡിയോ വൈറൽ, ഒരാൾ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ