പ്ലസ് ടു വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 05:17 PM  |  

Last Updated: 03rd August 2022 05:17 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോട്ടയം മണര്‍കാട് പ്ലസ് ടു വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണര്‍കാട് സ്വദേശി അമല്‍ മാത്യു ആണ് മരിച്ചത്. മണര്‍കാട് മേത്താമ്പറമ്പില്‍ പുരയിടത്തിലെ റബര്‍തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. 

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുളിക്കാനിറങ്ങിയ അമലിനെ കാണാതായത്. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അമലിന്റെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. അമല്‍ മാത്യുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

കോട്ടയം ജില്ലയിലെ വൈക്കം മാരാമുട്ടം തോട്ടില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. 75 വയസ്സുള്ള തോട്ടകം സ്വദേശി ദാസനാണ് മരിച്ചത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവല്ലയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ