മൂവാറ്റുപുഴയില്‍ റോഡിലെ ഗര്‍ത്തം അടച്ചു; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 07:48 PM  |  

Last Updated: 03rd August 2022 07:48 PM  |   A+A-   |  

MC_ROAD

കുഴിയടയ്ക്കാനള്ള പണിയ്ക്കിടെ

 

കൊച്ചി: മൂവാറ്റുപുഴയില്‍ നഗരമധ്യേ റോഡരികില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമായി അഞ്ചുമണിയോടെ വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റോഡിന്റെ ഇടതുവശത്തോടു ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

വരുംദിവസങ്ങളില്‍ മണ്ണിടിച്ചിലോ മറ്റോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമായിരിക്കും  പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിക്കുക. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തം രൂപപ്പെട്ടത് എന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

ഗര്‍ത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എംസി റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാല്‍ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അതിനാല്‍ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം; മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ