ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, സംസ്ഥാനത്ത് തീവ്ര മഴയ്ക്കു ശമനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 10:27 AM  |  

Last Updated: 03rd August 2022 10:27 AM  |   A+A-   |  

kochi_rain

സംസ്ഥാനത്ത് തീവ്ര മഴയ്ക്കു ശമനമാവുന്നു/പിടിഐ

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു നേരിയ ശമനം. ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇന്നു രാവിലത്തെ അറിയിപ്പു പ്രകാരം മൂന്നു ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്- കോട്ടയം, എറണാകുളം, ഇടുക്കി.

പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 

വെള്ളിയാഴ്ചയോടെ സംസ്ഥാനത്തത് കനത്ത മഴയ്ക്കു ശമനമാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാസര്‍കോട് ഉരുള്‍പൊട്ടിയതായി സംശയം, മലവെള്ളപ്പാച്ചില്‍; മലയോര ഹൈവേയിലേക്ക് മണ്ണിടിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ