ഒന്നരദിവസം കഴിഞ്ഞു; കടലില്‍ മറിഞ്ഞ വള്ളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 10:47 AM  |  

Last Updated: 03rd August 2022 10:47 AM  |   A+A-   |  

helicopter

കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചില്‍

 

തൃശൂര്‍: ചാവക്കാട് കഴിഞ്ഞദിവസം കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍  കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. ഇവരുടെ തകര്‍ന്ന ഫൈബര്‍ വഞ്ചിയും വലയുമുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം  കരക്കടിഞ്ഞിരുന്നു. തിരുവനന്തപുരം പുല്ലൂര്‍ വിള സ്വദേശികളായ  മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്.

ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍  തിങ്കളാഴ്ച്ച വൈകിട്ട് ആറോടെ യന്ത്രം തകരാറായതിനെ തുടര്‍ന്ന് വഞ്ചി തിരയില്‍ പെട്ട്  മറിയുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചില്‍ നിന്നാണ് ആറംഗ സംഘം കടലില്‍ പോയത്. ചാവക്കാട്  മുനക്കക്കടവ് അഴിമുഖത്തിനു സമീപത്ത് വെച്ചാണ് വഞ്ചി മറിഞ്ഞത്. തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശികളായ സുനില്‍, വര്‍ഗീസ്, സെല്ലസ്, സന്തോഷ് എന്നിവര്‍ പ്രതികൂല സാഹചര്യത്തിലും നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.

 

കാണാതായ  മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരെ കണ്ടെത്താനായി ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ വന്ന്   പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാതെ  തിരിച്ചുപോയി.  കോസ്റ്റല്‍ ഗ്വാര്‍ഡിന്റെ കപ്പലും തെരച്ചിലിനായി ഇറങ്ങിയിരുന്നു.  കടല്‍ ക്ഷോഭം കൂടുതലായതിനാല്‍ ബോട്ടുകളിറക്കി അന്വേഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാസര്‍കോട് ഉരുള്‍പൊട്ടിയതായി സംശയം, മലവെള്ളപ്പാച്ചില്‍; മലയോര ഹൈവേയിലേക്ക് മണ്ണിടിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ