എറണാകുളം ഉള്‍പ്പെടെ എട്ടുജില്ലകളില്‍ നാളെ അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 07:34 PM  |  

Last Updated: 04th August 2022 07:34 PM  |   A+A-   |  

school

പ്രതീകാത്മക ചിത്രം

 

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് എട്ടു ജില്ലകളില്‍ വെള്ളിയാഴ്ച അവധി. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്.

അതിതീവ്രമഴ കണക്കിലെടുത്താണ് എട്ടു ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കാന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാവിലെ എട്ടരയോടെയാണ് അവധി പ്രഖ്യാപിച്ചത്. ഒട്ടുമിക്ക വിദ്യാര്‍ഥികളും സ്‌കൂളില്‍ പോയതിന് ശേഷമാണ് അവധി അറിഞ്ഞതെന്നും ഇത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഷോളയാര്‍ തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു;  ഈ രാത്രി നിര്‍ണായകം, ജാഗ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ