കോഴിക്കോട് ബാലികാ മന്ദിരത്തില്‍ നിന്ന്‌ വീണ്ടും പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിലെ  രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായത്.

കാണാതായവര്‍ കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

നേരത്തെ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തിരുന്നു. കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com