മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 05:03 PM  |  

Last Updated: 04th August 2022 05:03 PM  |   A+A-   |  

muhram

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന് പുനര്‍ നിശ്ചയിച്ച് സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍ നിശ്ചയിച്ചത്. 

നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനര്‍ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും. 

സ്‌കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം ഒൻപതിന് അവധിയായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇടുക്കിയില്‍ നാളെ അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ