പാലക്കാട്ട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, രണ്ടുമരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th August 2022 07:53 PM |
Last Updated: 04th August 2022 07:53 PM | A+A A- |

പാലക്കാട്ട് കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുന്ന ദൃശ്യം
പാലക്കാട്: കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് രണ്ട് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടേയായിരുന്നു അപകടം.പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഹന്ന (18) പരിക്കുകളോടെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് വാന്‍ െ്രെഡവര്‍ സയിദും (64) പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തില്‍പ്പെട്ട ഷുഹൈബിനേയും സുറുമിയേയും അശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
മൂന്നു നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ