ആലുവയിൽ കൂറ്റൻമരം കടപുഴകി റോഡിൽ; സ്കൂൾ ബസ് ഉൾപ്പടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 12:29 PM  |  

Last Updated: 04th August 2022 12:29 PM  |   A+A-   |  

aluva_tree

വീഡിയോ ദൃശ്യം

 

കൊച്ചി: ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തെ കൂറ്റന്‍ മരം കടപുഴകി വീണു. സ്‌കൂള്‍ ബസ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അപകടാവാസ്ഥയിയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ നാട്ടുകാര്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെ മരം കടപുഴകി വീഴുകയായിരുന്നു. 

ആളപായമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുത്തിയൊഴുകുന്ന ആറിലേക്ക് ചാടി; മലവെള്ളത്തിൽ ഒഴുകിവന്ന തടി പിടിക്കാൻ 'നരൻ' മോഡൽ സാഹസികത; യുവാക്കൾക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ