'ട്രാക്ക് ആന്‍ഡ് ട്രേസ്' ശുദ്ധമായ കള്ള് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി സര്‍ക്കാര്‍

കള്ള് ഉദ്പാദനം, വിതരണം ,വില്‍പ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്  പദ്ധതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 'ട്രാക്ക് ആന്‍ഡ് ട്രേസ്' സംവിധാനം നടപ്പാക്കാനൊരുങ്ങി എക്സൈസ് വകുപ്പ്. കള്ള് ഉദ്പാദനം, വിതരണം ,വില്‍പ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്  പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉദ്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിര്‍ച്ച്വല്‍ നമ്പര്‍ ഏര്‍പ്പെടുത്തുകയും ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സുതാര്യമാക്കാനും സാധിക്കും. കൂടാതെ കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെര്‍മിറ്റ്, മറ്റ് നടപടിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം ട്രാക്ക് ആന്‍ഡ് ട്രേസ് ഓണ്‍ലൈന്‍ സംവിധാനത്തിന് കീഴിലാവും. ഇതുവഴി ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാല്‍ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനില്‍പ്പിനും സംവിധാനം സഹായകമാകും. നിലവില്‍ കേരളത്തില്‍ 4800 ഓളം കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

കള്ള് ഉദ്പാദിപ്പിക്കുന്ന വൃക്ഷങ്ങള്‍ മാര്‍ക്ക് ചെയ്ത് വിര്‍ച്ച്വല്‍ നമ്പര്‍ നല്‍കിയ ശേഷമാണ് സംവിധാനം നിലവില്‍ വരിക. സംസ്ഥാനത്ത് കൂടുതല്‍ കള്ള് ഉദ്പാദിപ്പിക്കപ്പെടുന്ന പാലക്കാട് ചിറ്റൂര്‍ മേഖലയിലാണ് ഇതിനുള്ള നടപടികള്‍ ആരംഭിക്കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ സംവിധാനം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com