നല്ലപോലെ നീന്തല്‍ അറിയാം, ഇര്‍ഷാദ് മുങ്ങിമരിക്കില്ല; കൊലപ്പെടുത്തിയതു തന്നെയെന്ന് വീട്ടുകാര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 05th August 2022 03:09 PM |
Last Updated: 05th August 2022 03:09 PM | A+A A- |

നാസര്‍, ഇര്‍ഷാദ്/ ടിവി ദൃശ്യം
കോഴിക്കോട്: ഇര്‍ഷാദ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, കൊലപ്പെടുത്തിയതാണെന്നും പിതാവ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഷമീര്‍, കബീര്‍, നിജാസ് എന്നിവരാണ് ഇര്‍ഷാദിനെ കുടുക്കിയതെന്നും പിതാവ് നാസര്‍ പറഞ്ഞു. ഇന്നലെ വരെ ഇര്‍ഷാദിനെ ജീവനോടെ കിട്ടുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
രണ്ടുലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തു സംഘം വിളിച്ചിരുന്നു. മൃതദേഹം മാറി സംസ്‌കരിക്കാന്‍ നല്‍കിയതിലും സംശയമുണ്ട്. നല്ലപോലെ നീന്തല്‍ അറിയാവുന്ന ഇര്‍ഷാദ് പുഴയില്‍ മുങ്ങിമരിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ഇതിന് പിന്നില്‍ വന്‍ ഗ്യാംഗുണ്ടെന്ന് സംശയമുണ്ടെന്നും നാസര്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. നാസര്‍ എന്നയാളാണ് വിളിച്ചിരുന്നതെന്നും, ഭീഷണിപ്പെടുത്തിയിരുന്നതെന്നും നാസര്‍ പറഞ്ഞു. ജൂലൈ ആറിനാണ് പന്തിരീക്കര സ്വദേശി ഇര്‍ഷാദിനെ കാണാതാകുന്നത്.
തുടര്‍ന്ന് സ്വര്‍ണക്കടത്തുസംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാര്‍ പൊലീസിന് പരാതിനല്‍കി. അതിനിടെ കൊയിലാണ്ടി പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ