മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട, ഇടുക്കി അണക്കെട്ട് തുറക്കുന്നത് എറണാകുളത്തെ സ്ഥിതി പരിശോധിച്ചശേഷം: റോഷി അഗസ്റ്റിൻ 

പെരിയാറിൽ ഒരടി വെള്ളം കൂടി ഉയർന്നാൽ മാത്രമേ എന്തെങ്കിലും തരത്തിൽ മുന്നറിയിപ്പിന്റെ ആവശ്യമൊള്ളു
റോഷി അ​ഗസ്റ്റിൻ കുമളി വണ്ടിപ്പെരിയാർ സന്ദർശിക്കുന്നു/ ചിത്രം: ഫേയ്സ്ബുക്ക്
റോഷി അ​ഗസ്റ്റിൻ കുമളി വണ്ടിപ്പെരിയാർ സന്ദർശിക്കുന്നു/ ചിത്രം: ഫേയ്സ്ബുക്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച തീരുമാനം എറണാകുളത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയാറിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ മാത്രമേ എന്തെങ്കിലും തരത്തിൽ മുന്നറിയിപ്പിന്റെ ആവശ്യമൊള്ളു എന്നാണ് മന്ത്രി പറഞ്ഞത്.

മുല്ലപ്പെരിയാറിലെ റൂൾകർവ് 137.5 ആണ്. 135.5 ആയപ്പോൾ തന്നെ തമിഴ്‌നാട് സർക്കാരിന് കത്ത് നൽകി. ഇപ്പോൾ 10 ഷട്ടറുകൾ ‌30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ 1870 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്, മന്ത്രി പറഞ്ഞു. 

മുല്ലപ്പെരിയാർ തുറന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com