എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍; ലഭിക്കാന്‍ ചെയ്യേണ്ടത് ഇങ്ങനെ 

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍; ലഭിക്കാന്‍ ചെയ്യേണ്ടത് ഇങ്ങനെ 

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ നിന്ന് ലഭിക്കും

 
തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ നിന്ന് ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് എസ്എസ്എൽഎസി സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. 

https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ചാണ് ഡിജിലോക്കർ അക്കൗണ്ട് തുറക്കേണ്ടത്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഡിജി ലോക്കറിന്റെ വെബ്‌സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്, മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. 

തുടർന്ന് ഈ മൊബൈൽ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാ‌സ് വേർഡും നൽകണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം 'Get more now' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 

Education എന്ന സെക്ഷനിൽ നിന്ന് 'Board of Public Examination Kerala' തിരഞ്ഞെടുക്കണം. തുടർന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും.സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഡിജി ലോക്കർ സംവിധാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com