ഇനി അപേക്ഷ ഓൺലൈനിൽ മാത്രം: വാട്ടർ അതോറിറ്റി ഉപഭോക്തൃ സേവനങ്ങൾക്ക് ചെയ്യേണ്ടത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 08:49 PM  |  

Last Updated: 05th August 2022 08:49 PM  |   A+A-   |  

online

പ്രതീകാത്മക ചിത്രം

 

കൊച്ചി: കേരള വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ സേവനങ്ങളാണ് ഓൺലൈനാക്കുന്നത്. 

ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ ടി പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സപ്‌ളൈക്കോ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീ മധുരം; ശർക്കരവരട്ടിയും ചിപ്‌സും  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ