കോവിഡ് പ്രതിരോധം വര്‍ധിപ്പിക്കണം; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 02:24 PM  |  

Last Updated: 06th August 2022 02:24 PM  |   A+A-   |  

covid_testing

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. 

കോവിഡ് കേസുകള്‍ ഉയരുന്ന കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമായി നടത്തണം, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. 

രാജ്യത്ത് ഇന്നലെ 19,406 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 49 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമൈക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ് ഇന്ത്യയില്‍ പടരുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊതു സ്ഥലത്ത് മാസ്‌ക് നിര്‍ബന്ധം; ഉത്തരവ് ആറു മാസത്തേക്കു കൂടി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ