വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 09:42 PM  |  

Last Updated: 07th August 2022 09:42 PM  |   A+A-   |  

rain

ശക്തമായ മഴയ്ക്കു സാധ്യത/എഎഫ്പി

 


കല്‍പ്പറ്റ: മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇല്ലെന്ന് കലക്ടര്‍ അറിയിച്ചു. ഇതിന് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി. 

നീരൊഴുക്ക് ശക്തമായ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് നാളെ രാവിലെ എട്ടുമണിക്ക് തുറക്കും. ജലനിരപ്പ് അപ്പര്‍ റൂള്‍ ലൈവല്‍ ആയ 774 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കും. 

മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം എറണാകുളം, ഇടുക്കി, തൃശൂര്‍; ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ