വീട്ടില്‍ അതിക്രമിച്ചു കയറി 91കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മാലപൊട്ടിച്ച് രക്ഷപ്പെട്ടു, പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2022 05:39 PM |
Last Updated: 07th August 2022 05:39 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാറാണ് (36) അറസ്റ്റിലായത്. സമാനമായ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിജയകുമാര്‍. കഴിഞ്ഞ നാലിന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളു. പീഡനശ്രമം വയോധിക ചെറുത്തതോടെ പ്രതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ബൈക്കില്‍ എത്തിയ 45 വയസ്സോളം പ്രായമുള്ളയാള്‍ എന്നായിരുന്നു വയോധിക മൊഴി നല്‍കിയത്. ഇതനുസരിച്ച് ഒട്ടേറെ പേരെ ചോദ്യംചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം നെടുമ്പാളിലെ വാടക വീട്ടില്‍ കഴിയുമ്പോഴായിരുന്നു പിടിയിലായത്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ മോഷണത്തിനും പിടിച്ചുപറിക്കും ബലാത്സംഗ ശ്രമത്തിനും കേസുകളുണ്ട്. ആഭരണം വിറ്റ സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തി; തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ