പാലക്കാട് നഗരത്തില്‍ പത്തുപേരെ തെരുവുനായ കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 09:27 PM  |  

Last Updated: 07th August 2022 09:27 PM  |   A+A-   |  

stray dogs attacks

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം. കൊപ്പത്ത് പത്തുപേരെ തെരുവുനായ കടിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. 

അടുത്തിടെയായി തെരുവുനായ കടിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. പേവിഷബാധയെ തുടര്‍ന്ന് മരിക്കുക കൂടി സംഭവിച്ചതോടെ, ആളുകള്‍ ഭീതിയോടെയാണ് റോഡില്‍ ഇറങ്ങുന്നത്. തെരുവുനായയുടെ ശല്യം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ശക്തമാണ്.

ഈ വാർത്ത കൂടി വായിക്കൂ

കനത്ത മഴ; കോഴിക്കോട് വീട് ഇടിഞ്ഞ് താഴ്ന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ