ഡീസല്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 08:04 AM  |  

Last Updated: 07th August 2022 08:04 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും. ഡീസൽ പ്രതിസന്ധിയെ തുടർന്നാണ് സർവീസ് വെട്ടിച്ചുരുക്കൽ തുടരുന്നത്. ഭൂരിഭാഗം ഓർഡിനറി ബസുകളും ഇന്ന് സർവീസ് നടത്തില്ല.

പല ദീർഘദൂര ബസ്സുകളും സർവീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസ്സുകളായിരിക്കും സർവീസ് നടത്താത്തത്. സൂപ്പർ ക്ലാസ് സർവീസുകൾ തിരക്ക് അനുസരിച്ച് നടത്താനാണ് നിർദേശം. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 

എന്നാൽ സർക്കാർ അനുവദിച്ച തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്താൻ ബുധനാഴ്ച ആകും. അതുവരെ സർവീസുകൾ വെട്ടിച്ചുരുക്കാനാണ് കെഎസ്ആർടിസി തീരുമാനം. 

ഈ വാർത്ത കൂടി വായിക്കൂ

ന്യൂനമർദ്ദം, പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ