വെടിമരുന്നിന് തീപിടിച്ചു; ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ പൊട്ടിത്തെറി, മൂന്നുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2022 05:55 PM  |  

Last Updated: 08th August 2022 05:55 PM  |   A+A-   |  

BLAST

പ്രതീകാത്മക ചിത്രം


 

ആലപ്പുഴ: ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് സ്‌ഫോടനം. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്. 

ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രില്‍ വെല്‍ഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫീസിന് ഒരു മീറ്റര്‍ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി. 

ഈ വാര്‍ത്ത കൂടി വായിക്കാം മൃതദേഹം കിണറ്റില്‍ ഇടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്; പ്രതി കേരളം വിട്ടെന്ന് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ