നെഹ്റു ട്രോഫിയുടെ ഭാഗമാകാൻ വ്ലോഗർമാർക്ക് സുവർണ്ണാവസരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2022 08:49 AM |
Last Updated: 09th August 2022 08:49 AM | A+A A- |

ഫയല്‍ ചിത്രം
ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഭാഗമാകാൻ വ്ലോഗർമാർക്കും അവസരം. താത്പര്യമുള്ളവർ ജില്ലാ കലക്ടറുടെ പേജിൽ നൽകിയിട്ടുള്ള ഫോം വഴി വിശദാംശങ്ങൾ നൽകണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷത്തിന് ശേഷമാണ് പുന്നമടക്കായലില്‍ വഞ്ചിപ്പാട്ടുയരുന്നത്. സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ ജലമേള. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല.
വ്യാജ ടിക്കറ്റുകൾ ഒഴിവാക്കുന്നതിനായി ഇത്തവണ സംഘാടക സമിതിയുടെ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളായിരിക്കും വിൽപന നടത്തുക. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളുണ്ടാകും. ഓൺലൈനായും സർക്കാർ ഓഫിസുകളിൽ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം.
ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേളയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളാണ് 2023ലെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മാറ്റുരയ്ക്കുക. അതുകൊണ്ടുതന്നെ മികച്ച മത്സരമാണ് ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രേണു രാജാണ് താരം; 5 ലക്ഷം കവിഞ്ഞ് എറണാകുളം കളക്ടറുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ