കണ്ണൂരില്‍ പീരങ്കി കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2022 12:47 PM  |  

Last Updated: 10th August 2022 12:47 PM  |   A+A-   |  

CANNON

കണ്ണൂരില്‍ കണ്ടെത്തിയ പീരങ്കി

 

കണ്ണൂര്‍: തളിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പീരങ്കി കണ്ടെത്തി. ഇന്ന് രാവിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് പീരങ്കി കണ്ടെത്തിയത്. തുടര്‍ന്ന് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചു.  

കോഴിക്കോട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വന്ന് പരിശോധന നടത്തിയാല്‍ മാത്രമെ കണ്ടെടുത്ത പീരങ്കിയുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകൂ. 

ടിപ്പുവിന്റെ പടയോട്ടം നടന്ന സ്ഥലമാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ പറയുന്ന പ്രദേശമാണിത്. രണ്ടുവര്‍ഷം മുന്‍പ് തലശേരിയില്‍ പീരങ്കിയില്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ