ഗവര്‍ണര്‍ പദവി പാഴ്; വീണ്ടും രാഷ്ട്രീയം കളിക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ജനയുഗം

ഗവര്‍ണര്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ്
ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍
ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് ജനപ്രതിനിധി ഇല്ലാത്തതിനാല്‍ ആ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും അദ്ദേഹം ഉപയോഗിക്കുകയാണെന്നും ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ്. ഭരണഘടനാ പദവിയാണെങ്കിലും അതിന് ാെട്ടേറെ പരിമിതികളുണ്ടെന്ന് മനസ്സിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ക്ക് പല തവണയുണ്ടായിട്ടുണ്ട്. 

എന്നിട്ടും രാഷ്ട്രീയക്കളി അദ്ദേഹം തുടരുകയാണ്. സംസ്ഥാനമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവില്‍ നിന്ന് ശമ്പളം നല്‍കണമെന്ന് നിര്‍ദേശിക്കുന്നതില്‍ ഒരു മടിയും ഉണ്ടായിരുന്നില്ലെന്നും പത്രം വിമര്‍ശിക്കുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com