കമ്പോസ്റ്റ് ടാങ്കിലിട്ട് ഇരുതലമൂരി പാമ്പിനെ വളര്‍ത്തി; ഒരാള്‍ പിടിയില്‍

വിൽപ്പന നടത്തുക ലക്ഷ്യമിട്ട് അനധികൃതമായി ഇരുതലമൂരി പാമ്പിനെ വളർത്തിയതിൽ ഒരാൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വിൽപ്പന നടത്തുക ലക്ഷ്യമിട്ട് അനധികൃതമായി ഇരുതലമൂരി പാമ്പിനെ വളർത്തിയതിൽ ഒരാൾ അറസ്റ്റിൽ. തെന്നൂർ കൊച്ചുകരിക്കകം പാലത്തിനുസമീപം ഷഫീർഖാൻ (33) ആണ് അറസ്റ്റിലായത്. 

വന്യജീവി സംരക്ഷണ നിയമത്തിലുൾപ്പെട്ട ഇരുതലമൂരി പാമ്പിനെ കൈവശംവയ്ക്കുന്നതും വിൽപ്പന നടത്തുന്നതും ശിക്ഷാർഹമാണ്. ഷഫീർഖാനെ കൂടാതെ മറ്റ് മൂന്ന് പേർക്ക് എതിരേയും പാലോട് റെയ്ഞ്ച് ഓഫീസർ കേസെടുത്തു. ഫോറസ്റ്റ് ഇന്റലിജൻസ് സെൽ റെയിഞ്ച് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്പോസ്റ്റ് ടാങ്കിൽ പാമ്പിനെ കണ്ടെത്തിയത്.

വീടിനു സമീപമുള്ള കമ്പോസ്റ്റ് ടാങ്കിലാണ് പാമ്പിനെ വളർത്തിയിരുന്നത്. ഈ സംഘത്തിലുൾപ്പെട്ട കൊച്ചുകരിക്കകം ടി.പി.ഹൗസിൽ ഷാംജീർ (32), തെന്നൂർ അൻസിയ മൻസിലിൽ അൻസിൽ (31), തെന്നൂർ സൂര്യകാന്തി തടത്തരികത്തുവീട്ടിൽ ഷാൻ (31) എന്നിവർ ചേർന്നാണ് കടയ്ക്കലിൽനിന്നു പാമ്പിനെ വിലയ്ക്ക് വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com