രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 12:35 PM  |  

Last Updated: 12th August 2022 12:35 PM  |   A+A-   |  

civic_chandran

സിവിക് ചന്ദ്രന്‍/ ഫയൽ

 

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ്, കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ്. മറ്റൊരു പീഡന കേസില്‍ നേരത്തെ സിവിക്കിനു മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നതു കോടതി നേരത്തെ വിലക്കിയിരുന്നു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതി നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുട്ടികള്‍ ബെല്ലടിച്ചു, മുന്നോട്ടെടുത്ത ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ