ടോള്‍ നല്‍കാത്തത് ചോദ്യം ചെയ്ത ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 12:33 PM  |  

Last Updated: 12th August 2022 12:33 PM  |   A+A-   |  

toll

ടെലിവിഷൻ ദൃശ്യം

 

കൊല്ലം: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്. നാവായിക്കുളത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ലഞ്ജിത്താണ് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഷിബുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 

ആലപ്പുഴയില്‍ പോയി മടങ്ങി വരുംവഴിയാണ് പ്രതി യുവാവിനെ മര്‍ദ്ദിച്ചത്. പ്രതി ലഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.  കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരന്‍ അരുണാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

പണം നല്‍കാതെ ടോള്‍ ബൂത്തിലെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു കാറിലുള്ളവരുടെ ശ്രമം. ഇത് ചോദ്യം ചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേ രീതിയില്‍ അൽപദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു. 

ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തില്‍ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കുട്ടികള്‍ ബെല്ലടിച്ചു, മുന്നോട്ടെടുത്ത ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ