കടം കയറി ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടി, ജപ്തി നടപടികൾക്കിടെ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 12th August 2022 09:32 AM |
Last Updated: 12th August 2022 09:32 AM | A+A A- |

ഇടുക്കി; കടബാധ്യതയെ തുടർന്ന് നട്ടം തിരിയുന്നതിനിടെ അനൂപിനെ തേടി ആ ഭാഗ്യം എത്തി. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് തൊടുപുഴ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിനെ തേടിയെത്തിയത്.
വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ്. സാമ്പത്തിക ബാധ്യത മൂലം ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. രണ്ടാഴ്ച മുൻപാണു പുതിയതു തുടങ്ങിയത്. വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണു ഭാഗ്യ സമ്മാനം അനൂപിനെ തേടിയെത്തിയത്. അനു ആണ് അനൂപിന്റെ ഭാര്യ. അനയയാണ് മകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ