സ്വര്‍ണവില കൂടി; വീണ്ടും 38,000ന് മുകളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2022 09:49 AM |
Last Updated: 12th August 2022 09:50 AM | A+A A- |

ഫയല്‍ ചിത്രം/എഎഫ്പി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്നു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒന്‍പതിന് ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നതാണ് ദൃശ്യമായത്. ചൊവ്വാഴ്ച 38,360 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'വണ്‍ ഇന്ത്യ വണ്‍ ചാര്‍ജര്‍'; ഏകീകൃത ചാര്‍ജര്‍ നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ