ലോകായുക്ത നിയമഭേദഗതി: അഭിപ്രായ ഭിന്നത തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും; സഭാസമ്മേളനത്തിന് മുമ്പ് ചര്‍ച്ച

കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമ നിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ധാരണയിലെത്താനാണ് നീക്കം
കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍/ഫയല്‍ 
കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍/ഫയല്‍ 

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ നിയമസഭ ചേരുന്നതിന് മുമ്പ് ധാരണയിലെത്താന്‍ സിപിഐയും സിപിഎമ്മും. ഇതിനായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമ നിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ധാരണയിലെത്താനാണ് നീക്കം. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി രാജീവ് എന്നിവരും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാകും എന്നാണ് സൂചന. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. 

ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎമ്മിന്റെ  ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതി. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ അടക്കം വിധി നിര്‍ണ്ണായകമാണ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കം ഗവര്‍ണര്‍ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com