റൂട്ട് മാപ്പ് മാറ്റി; നീരസം പ്രകടിപ്പിച്ച് മന്ത്രി;  പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 06:52 PM  |  

Last Updated: 12th August 2022 06:52 PM  |   A+A-   |  

p-rajeev covid

പി. രാജീവ് /ഫയല്‍

 

തിരുവനന്തപുരം: മന്ത്രിയുടെ റൂട്ട് മാപ്പ് മാറ്റിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. മന്ത്രി പി രാജീവിന്റെ റൂട്ട് മാപ്പ് മാറ്റിയതിന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌കോര്‍ട്ട് പോയ തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്‌ഐ സാബുരാജന്‍, സിപിഒ സുനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 

റൂട്ട് മാറ്റിയത് മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം നീരസം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്. 

അതേസമയം ട്രാഫിക്ക് ബ്ലാക്കിനെ തുടര്‍ന്നാണ് റൂട്ട് മാപ്പില്‍ മാറ്റം വരുത്തിയത് എന്നാണ് പൊലീസുകാര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊന്മുടി ഒഴികെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ